മർദനമേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ പ്രതികളും അറസ്റ്റിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മർദനമേറ്റ് ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ പ്രതികളും അറസ്റ്റിൽ

അഗളി : വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ മോഷണക്കുറ്റം ആരോപിച്ച് മധുവിനെ മർദിച്ചത്. തുടർന്ന് മുക്കാലി ജംഗ്ഷനിലെ സി.ഐ.ടി.യു വെയിറ്റിംഗ് ഷെഡിലെത്തിച്ച് പ്രദര്‍ശിപ്പിക്കുകയായിരുന്നു. പിന്നീട് പോലീസിൽ ഏൽപ്പിച്ച മധു ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു.ഇന്ന് ഉച്ചയ്ക്കാണ് പോസ്റ്റ്മോർട്ടത്തിനു ശേഷം മധുവിന്റെ മൃതദേഹം കുടുംബത്തിനു വിട്ടുനൽകിയത്. മധുവിനെ കാട്ടിക്കൊടുത്ത വനംവകുപ്പ് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കു സാധ്യതയുണ്ട്. സംഭവത്തിൽ വനപാലകർക്കു പങ്കുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്നു മന്ത്രി കെ. രാജു പറഞ്ഞു.

നേരത്തെ സംഭവുമായി ബന്ധപ്പെട്ട 15 പ്രതികളാണുള്ളതെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പിന്നീട് ഒരാള്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇയാള്‍ അടക്കം മുഴുവന്‍ പ്രതികളെയും പിടികൂടിയതായി പൊലീസ് വ്യക്തമാക്കുകയായിരുന്നു. നാളെ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.


LATEST NEWS