വടിവാളിനോട് പണ്ടേ ഇഷ്ട്ടക്കൂടുതൽ; മാഹി ബാബു കൊലക്കേസില്‍  ഉൾപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്യാംജിത്ത് പിറന്നാൾ കേക്ക് വടിവാളിനാൽ മുറിക്കുന്ന ചിത്രങ്ങൾ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വടിവാളിനോട് പണ്ടേ ഇഷ്ട്ടക്കൂടുതൽ; മാഹി ബാബു കൊലക്കേസില്‍  ഉൾപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്യാംജിത്ത് പിറന്നാൾ കേക്ക് വടിവാളിനാൽ മുറിക്കുന്ന ചിത്രങ്ങൾ പുറത്ത്

മയ്യഴി: മാഹി ബാബു കൊലക്കേസില്‍ പിടിയിലായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ പാനൂര്‍ കമലദളത്തില്‍ ശ്യാംജിത്ത് (23) പിറന്നാള്‍ ആഘോഷത്തിന് കേക്ക് മുറിച്ചത് വടിവാള്‍കൊണ്ട്.

പള്ളൂരില്‍ സി.പി.എം. ലോക്കല്‍ കമ്മറ്റി അംഗം ബാബു കൊല്ലപ്പെട്ട കേസില്‍ ബുധനാഴ്ചയാണ് ശ്യാംജിത്ത് റിമാന്‍ഡിലായത്.

മേയ് അഞ്ചിനായിരുന്നു ശ്യാംജിത്തിന്റെ പിറന്നാള്‍ ആഘോഷം. ശ്യാംജിത്ത് അറസ്റ്റിലായതോടെ വടിവാള്‍കൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ വൈറലായി.