മലപ്പുറം വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലപ്പുറം വട്ടപ്പാറ വളവിൽ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയില്ല. സംഭവത്തില്‍ രണ്ടുപേര്‍ക്ക് നിസാര പരിക്ക്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം നടന്നത്. ഇതുവഴിയുളള ഗതാഗതം നിര്‍ത്തിവച്ചു. 

ദേശീയപാതയിലെ ഏറെ അപകടം പിടിച്ച വളവാണ് വട്ടപ്പാറ വളവ്. നിരവധി അപകടങ്ങളാണ് ഇവിടെ നടക്കാറുള്ളത്. നിരവധി മുന്നറിയിപ്പ് ബോർഡുകളും സ്പീഡ് കുറയ്ക്കുന്നതിനായി റോഡിൽ ഹംബുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദിനം പ്രതിയെന്നോളം ഇവിടെ അപകടങ്ങൾ നടക്കുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും വളവ് ഒഴിവാക്കിയുള്ള റോഡ് നിർമിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടില്ല. പകരം പദ്ധതിയായികൊണ്ടുവന്ന മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസും യാഥാർഥ്യമായില്ല.