മലപ്പുറത്ത് വാഹനാപകടം; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലപ്പുറത്ത് വാഹനാപകടം; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഗുഡ്സ് ഓട്ടോയുമായി ഇടിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശികളായ സൈദുൽ ഖാൻ (30), സഹോദരങ്ങളായ എസ് കെ ഷബീറലി (47), എസ് കെ സാദത്ത് (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിസാമുദീൻ, ദീപക്കർ മണ്ഡൽ എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂട്ടിലങ്ങാടിയില്‍ സ്ഥിരമായി അപകടമുണ്ടാവാറുള്ള സ്ഥലത്ത് തന്നെയാണ് ഇന്ന് രാവിലെ അപകടമുണ്ടായത്.