തെരുവുനായ ആക്രമണം; വണ്ടൂരിൽ അഞ്ചുവയസുകാരനെ തെരുവുനായ കടിച്ചുകീറി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തെരുവുനായ ആക്രമണം; വണ്ടൂരിൽ അഞ്ചുവയസുകാരനെ തെരുവുനായ കടിച്ചുകീറി

മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളിൽ തെരുവ് നായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ടുവയസ്സും നാലുവയസ്സുമുള്ള കുഞ്ഞുങ്ങളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പൊന്നാനിയിലാണ് രണ്ടു വയസ്സായ കുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. മറ്റ് മൂന്നുപേര്‍ക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി. മഞ്ചേരിയിലാണ് നഴ്സറി വിദ്യാർത്ഥിയായ കുഞ്ഞിന് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.