മലപ്പുറത്ത് പെയിന്‍റ് ഗോഡൗണിൽ വന്‍ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലപ്പുറത്ത് പെയിന്‍റ് ഗോഡൗണിൽ വന്‍ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

മലപ്പുറത്ത് എടവണ്ണ തുവ്വക്കാട് പെയിന്‍റ് ഗോഡൗണിൽ വന്‍ തീപിടുത്തം. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരേയും തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. പൊട്ടിത്തെറിക്ക് സാധ്യതയുള്ളതായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ആധുനിക സംവിധാനങ്ങളുള്ള ഫയർ എഞ്ചിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. 

ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ച പെയിന്റും അനുബന്ധ ഉല്‍പന്നങ്ങളും തീപിടിച്ച നിലയിലാണുള്ളത്. ഇല്യാസ് എന്ന വ്യക്തിയുടെ പേരിലുള്ള ഗോഡൗണിലാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് വിവരം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.