മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം തിരുന്നാവായയിലാണ് സംഭവം. തിരുത്തി സ്വദേശി കുറ്റിയേടത്ത് സുധികുമാര്‍ (43 ) ആണ് മരിച്ചത്. കൃഷിപ്പണി ചെയ്യുന്നതിനിടെയാണ് പൊള്ളലേറ്റത്. കൊയ്ത്തിനിടെ വെയിലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു.

ശരീരം നിറയെ പൊള്ളലേറ്റ പാടുകളുണ്ട്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിപ്പണി ചെയ്യുകയായിരുന്നു ഇയാള്‍. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


LATEST NEWS