കമലിന് ഇന്ന് ജന്മനാടിന്റെ ഐകദാര്‍ഢ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കമലിന് ഇന്ന് ജന്മനാടിന്റെ ഐകദാര്‍ഢ്യം

കൊടുങ്ങല്ലൂര്‍: സംവിധായകന്‍ കമലിനെ ലക്ഷ്യമിട്ടുള്ള അപവാദ പ്രചാരണങ്ങള്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ബുധനാഴ്ച ജനകീയ പ്രതിരോധം സംഘടിപ്പിക്കും. 'ഇരുള്‍ വിഴുങ്ങും മുമ്പേ' എന്ന പേരില്‍ വൈകിട്ട് നാലരക്ക് കൊടുങ്ങല്ലൂര്‍ വടക്കേനടയിലാണ്  ഐക്യദാര്‍ഢ്യ പ്രതിരോധ സദസ്സ് സംഘടിപ്പിക്കുന്നത്.

എം.എ. ബേബി. വി.ഡി. സതീശന്‍, ബിനോയ് വിശ്വം, ഇന്നസെന്റ് എം.പി, എം.എല്‍.എമാരായ വി.ആര്‍. സുനില്‍കുമാര്‍, ഇ.ടി. ടൈസന്‍, പ്രഫ. കെ.യു. അരുണന്‍, സാറാജോസഫ്, കെ. വേണു, എന്‍.എസ്. മാധവന്‍, സെബാസ്റ്റ്യന്‍ പോള്‍, സലിംകുമാര്‍, റിയാസ് കോമു, നടി റീമ കല്ലിങ്കല്‍ തുടങ്ങി കലാ സാംസ്‌കാരിക, സാഹിത്യരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.