മലയാളം സര്‍വകലാശാലയില്‍ 2018-19 അധ്യായന വര്‍ഷത്തെ എംഎ കോ‍ഴ്സുകളേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നാളെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലയാളം സര്‍വകലാശാലയില്‍ 2018-19 അധ്യായന വര്‍ഷത്തെ എംഎ കോ‍ഴ്സുകളേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നാളെ

തൃശൂര്‍: മലയാള സര്‍വകലാശാല 2018-19 അധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് നാളെ വരെ അപേക്ഷിക്കാം.

ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാരപൈതൃകപഠനം, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നീ എംഎ കോഴ്സുകളിലേക്കാണ് പ്രവേശനം.

ജൂലൈ ഏഴിന് രാവിലെ 8.30 മുതല്‍ പകല്‍ ഒന്നുവരെ എട്ട് കേന്ദ്രങ്ങളില്‍ പ്രവേശനപരീക്ഷ നടക്കും. ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം.

അപേക്ഷാഫോറവും കൂടുതല്‍ വിവരവും വെബ്‌സൈറ്റില്‍ www.malayalamuniversity.edu.in
 


LATEST NEWS