മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്‌ദുൽ റസാഖ് അന്തരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്‌ദുൽ റസാഖ് അന്തരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്‌ദുൽ റസാഖ് അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  മുസ്‌ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് സമിതി അംഗമാണ്. രണ്ട് തവണ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ചു. സംസ്‌കാരം വൈകീട്ട് അഞ്ച് മണിക്ക് ആലമ്പാടി ജുമാ മസ്‌ജിദിൽ നടക്കും. 

1955 ലാണ് അദ്ദേഹത്തിന്‍റെ ജനനം. ചെര്‍ക്കളം അബ്ദുള്ളയ്ക്ക് ശേഷം  കാസര്‍കോട് നിന്നുള്ള മുസ്ലീം ലീഗിന്‍റെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. ഒരേ സമയം മലയാളികള്‍ക്കിടയിലും കന്നട സംസാരിക്കുന്നവര്‍ക്കിടയിലും അദ്ദേഹം സ്വീകാര്യനായിരന്നു. 89 വേട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അബ്‌ദുൽ റസാഖ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. മുസ്‌ലിം ലീഗിന്റെ ശക്തനായ നേതാവായിരുന്നു


LATEST NEWS