ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല: അധിക്ഷേപ്പിച്ച് മാണി സി.കാപ്പന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല: അധിക്ഷേപ്പിച്ച് മാണി സി.കാപ്പന്‍

കോട്ടയം:  അന്തരിച്ച ഉഴവൂര്‍ വിജയനെ അധിക്ഷേപിച്ചും വിമര്‍ശിച്ചും എന്‍സിപി നേതാവ് മാണി സി.കാപ്പന്‍. മരിച്ചെന്ന് കരുതി വിജയനോടുള്ള നിലപാട് മാറ്റില്ലെന്ന് മാണി സി.കാപ്പന്‍ പറഞ്ഞു. ഉഴവൂരിനെപ്പോലെയുള്ള ജോക്കറെ പാര്‍ട്ടിക്ക് ആവശ്യമില്ല.  ചീത്തവിളി കേട്ടാല്‍ ആരും മരിക്കില്ലെന്നും മാണി സി.കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.സംസ്ഥാന പ്രസിഡന്റ് ടി.പി.പീതംബരനെതിരെ മാണി സി.കാപ്പന്‍ രംഗത്തെത്തിയിരുന്നു.ഇപ്പോഴത്തെ പ്രസിഡന്‍റ് ടി.പി.പീതാംബരനെപ്പോലെ സ്വന്തം താൽപര്യം മാത്രം നോക്കിയാണ് ഉഴവൂർ വിജയന്‍ പാര്‍ട്ടിയെ നയിച്ചത്. വിജയനെ പുറത്താക്കണമെന്ന് അന്നേ ആവശ്യപ്പെട്ടതാണെന്നും മാണി സി. കാപ്പന്‍ തുറന്നടിച്ചു. ടി.പി.പീതാംബരന്‍ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു മാണി സി.കാപ്പന്റെ പ്രധാന ആരോപണം

 

.ഉഴവൂര്‍ വിജയന്‍റെ മരണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍റെ മാനസിക പീഡനമെന്ന ആരോപണം ശക്തമായിരുന്നു. പാര്‍ട്ടി സംസ്ഥാന നേതാവ് സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതിന് പുറമെ, ജോക്കർ എന്ന് മാണി സി. കാപ്പൻ പരസ്യമായി വിളിച്ചതും വിജയനെ തളർത്തിയതായുള്ള റിപ്പോർ‌ട്ടുണ്ടായിരുന്നു. ഇതോടെ ഉഴവൂർ വിജയൻ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ പരാതി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് മാണി സി. കാപ്പന്‍ പഴയ ആക്ഷേപം വീണ്ടും ഉന്നയിക്കുന്നത്.ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ച കൊലവിളിയെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുമ്പോഴാണ് ന്യായീകരിക്കാന്‍ മറ്റൊരു പ്രമുഖൻ രംഗത്തെത്തുന്നത്.