മാണിക്യ മലരായ പൂവി ഗാനം വിവാദത്തില്‍; പാ​ട്ട് പ്ര​വാ​ച​ക നി​ന്ദ‍​യാ​ണെ​ന്നാ​രോ​പി​ച്ച് പരാതി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാണിക്യ മലരായ പൂവി ഗാനം വിവാദത്തില്‍; പാ​ട്ട് പ്ര​വാ​ച​ക നി​ന്ദ‍​യാ​ണെ​ന്നാ​രോ​പി​ച്ച് പരാതി 

ഹൈ​ദ​രാ​ബാ​ദ്: ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന സി​നി​മ​യു​ടെ ഹിറ്റായി മാറിയ മാണിക്യ മലരായ പൂവി വിവാദത്തില്‍. സിനിമയിലെ ഈ പാട്ടിനെതിരെ ഹൈ​ദ​രാ​ബാ​ദ് ഫ​ല​ഖ്ന​മ പോ​ലീ​സാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. പാ​ട്ട് പ്ര​വാ​ച​ക നി​ന്ദ‍​യാ​ണെ​ന്നാ​രോ​പി​ച്ച് ഫ​റൂ​ഖ് ന​ഗ​റി​ലെ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. മാണിക്യ മലരായ പൂവി മ​ത​വി​കാ​രം വൃ​ണ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പിച്ചാണ്  സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു​വി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

 ചി​ത്ര​ത്തി​ലെ ഗാ​ന രം​ഗ​ത്ത് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന പ്രി​യ പി. ​വാ​ര്യ​ര്‍​ക്കും ഗാ​നം ഒ​രു​ക്കി​യ ഷാ​ന്‍ റ​ഹ്മാ​നു​മെ​തി​രെ​യും സ​മാ​ന പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദ് യൂ​ത്ത് എ​ന്ന സം​ഘ​ട​ന​യാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് സൂചന. അതേസമയം, പാട്ടിനെ പ്രശംസിച്ചും ആർഎസ്എസിനെ വിമർശിച്ചും ഗുജറാത്തിലെ ദലിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തി.

ആർഎസ്എസ്സിന്റെ വാലന്റൈൻസ് ദിന വിരുദ്ധതയ്ക്കുള്ള മറുപടിയാണു പാട്ടെന്നു മേവാനി ട്വിറ്ററിൽ കുറിച്ചു. വെറുക്കാനല്ല, സ്നേഹിക്കാനാണു തങ്ങൾക്ക് ഇഷ്ടമെന്ന് ഇന്ത്യക്കാർ ഒരിക്കൽ കൂടി തെളിയിച്ചെന്നും മേവാനി  പറഞ്ഞു. 


LATEST NEWS