മരടിലെ ഫ്ലാറ്റ് നിർമാണങ്ങളിൽ നടന്നത് വ്യാപക നിയമലംഘനങ്ങൾ; ക്രൈം ബ്രാഞ്ച്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മരടിലെ ഫ്ലാറ്റ് നിർമാണങ്ങളിൽ നടന്നത് വ്യാപക നിയമലംഘനങ്ങൾ; ക്രൈം ബ്രാഞ്ച്

കൊച്ചി: മരടിലെ ഫ്ലാറ്റ് നിർമാണങ്ങളിൽ നടന്നത് വ്യാപക നിയമലംഘനങ്ങളെന്ന് ക്രൈം ബ്രാഞ്ച്. കായൽ കയ്യേറിയാണ് ഫ്ലാറ്റുകൾ പലതും നിര്‍മിച്ചത്. എച്ച് ടു ഒ ഫ്ലാറ്റ് നിർമിക്കാൻ തോടും കയ്യേറി. അന്വേഷണസംഘം മരട് പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ ആയിരുന്നവരെ ഇന്ന് ചോദ്യം ചെയ്യും. 

സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളിലും നടന്നത് തീരദേശപരിപാലന നിയമത്തിന്റെ ലംഘനം മാത്രമല്ല. ജെയിൻ ഫ്ലാറ്റ് ഉൾപ്പെടെ കായൽ കയ്യേറി ആണ് നിർമിച്ചത്. വില്ലേജ് ഓഫീസിൽ നിന്ന്‌ ക്രൈം ബ്രാഞ്ച് ശേഖരിച്ച സർവേ രേഖകൾ ഇത് വ്യക്തമാക്കുന്നു. ഹോളി ഫെയ്ത് H20 ഫ്ലാറ്റ് നിർമ്മിക്കാനായി ആ ഭാഗത്തുകൂടി ഒഴുകിയിരുന്ന തോട് കയ്യേറി മണ്ണിട്ട് നികത്തിയെന്നും ക്രൈം ബ്രാഞ്ച് അന്വേഷണതിൽ പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി മരട് പഞ്ചായത്ത്‌ സെക്രട്ടറിമാരോടും അന്നത്തെ ഉദ്യോഗസ്ഥരോടും ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനൊപ്പം ഫ്ലാറ്റുകളിൽ സർവ്വേ നടപടികളും പുരോഗമിക്കുന്നു.

അതേസമയം ഉടമസ്ഥാവകാശം ഉള്ള ഫാറ്റ് ഉടമയ്ക്ക് മാത്രമേ നഷ്ടപരിഹാരം തുക ലഭിക്കയുള്ളൂ എന്നാണ് സൂചന നാല് ഫ്ളാറ്റുകളിലായി 328 അപ്പാർട്മെന്റുകൾ ആണ് ഇതിൽ നൂറ്റിമുപ്പത്തിനടുത് അപ്പാർട്മെന്റുകൾക്ക് മാത്രം ആണ് നഗരസഭയുടെ കണ്ടെത്തൽ പ്രകാരം ഉടമസ്ഥവകാശ രേഖ ഉള്ളത്. ഇൻഡോറിൽ നിന്നുള്ള വിദഗ്ധ എൻജിനീയർ എസ്.ബി.സർവാത്തെ നാളെ കൊച്ചിയിൽ എത്തും. മരട് നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ നടത്തി. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആയിരുന്ന ദേവസി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.


LATEST NEWS