മരട് ഫ്ലാറ്റ്;സമയം നൽകണമെന്ന സർക്കാർ അപേക്ഷ കോടതി തള്ളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മരട് ഫ്ലാറ്റ്;സമയം നൽകണമെന്ന സർക്കാർ അപേക്ഷ കോടതി തള്ളി

ന്യൂഡൽഹി:   മരട് ഫ്ലാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍തിരിച്ചടി. ഫ്ലാറ്റ് പൊളിക്കാന്‍ മൂന്നുമാസം സമയം നല്‍കണമെന്ന അപേക്ഷ തള്ളി. വിശദമായ കര്‍മപദ്ധതി നല്‍‍കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഇത്രയും സമയം നല്‍കില്ലെന്ന്  കോടതി മറുപടി നല്‍കി. ഇന്നുതന്നെ ഉത്തരവിന് സാധ്യതയുണ്ട്. ആള്‍നാശത്തിന് കാരണം അനധികൃത നിര്‍മാണങ്ങളാണ്. ഉത്തരവാദികള്‍ ആരെന്ന് ഇന്നുതന്നെ നിശ്ചയിക്കും.  തീരദേശത്തെ നിയമവിരുദ്ധനിര്‍മാണം സംബന്ധിച്ച് സര്‍വേ വേണമെന്ന് സുപ്രീംകോടതി. പ്രളയത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും കോടതിയുടെ ചോദ്യം.