മരട് ഫ്ലാറ്റ്: അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മരട് ഫ്ലാറ്റ്: അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധി സൃഷ്ടിച്ച ഗുരുതരമായ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യുവാന്‍ അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. യോഗത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് അദ്ദേഹം കത്തില്‍ വിശദമാക്കി.

സെപ്റ്റംബര്‍ ഇരുപതിനകം മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നാണ് സർക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. കേന്ദ്ര സർക്കാർ 2019 ഫെബ്രുവരി 28-ന് പുറത്തിറക്കിയ തീരദേശ വിജ്ഞാപനത്തിന്  മുന്‍കാല പ്രാബല്യം നൽകുവാൻ കേന്ദ്രത്തെ സമീപിക്കണമെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു. ഇതിനായി  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഖിലകക്ഷി നിവേദക സംഘം ഉടന്‍ ദില്ലിക്ക് പോകണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.  


LATEST NEWS