ഫ്ലാറ്റ് ഉടമകള്‍ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധം;  പൊലീസെത്തി ഗേറ്റ് തുറപ്പിച്ച് നോട്ടീസ് പതിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്ലാറ്റ് ഉടമകള്‍ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധം;  പൊലീസെത്തി ഗേറ്റ് തുറപ്പിച്ച് നോട്ടീസ് പതിപ്പിച്ചു

കൊച്ചി: തീരദേശനിയമം ലംഘിച്ചതിന് സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട കൊച്ചി മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഉടമകള്‍ക്ക് നോട്ടിസ്. അഞ്ചുദിവസത്തിനകം സാധനങ്ങള്‍ നീക്കി ഒഴിഞ്ഞുപോയില്ലെങ്കില്‍ വിചാരണ നേരിടേണ്ടിവരുമെന്നാണ് നഗരസഭയുടെ ഉത്തരവ്. ജെയ്ന്‍ ഫ്ലാറ്റില്‍ നോട്ടീസ് പതിക്കാന്‍ അധികൃതരെത്തിയപ്പോള്‍ ഉടമകള്‍ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. പൊലീസെത്തി ഗേറ്റ് തുറപ്പിച്ച് നോട്ടീസ് പതിപ്പിച്ചു.

അതിനിടെ ഫ്ലാറ്റ് ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ട് പ്രമേയങ്ങള്‍ ഇന്നുചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ചു. ഇവ സര്‍ക്കാരിന് അയച്ചുകൊടുക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കാന്‍ നഗരസഭ താല്‍പര്യപത്രവും ക്ഷണിച്ചു. നാളെ മരട് നഗരസഭയ്ക്കുമുന്നില്‍ നിരാഹാരസമരം ഇരിക്കുമെന്ന് ഫ്ലാറ്റ് ഉടമകള്‍ അറിയിച്ചു.


LATEST NEWS