മരട് ഫ്‌ളാറ്റ് ഉടമകളുടെ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മരട് ഫ്‌ളാറ്റ് ഉടമകളുടെ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി


കൊച്ച്‌: പൊളിച്ചു മാറ്റുന്ന മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. 38 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ആദ്യഘട്ടത്തില്‍ നടപടിയായത്. ഇതിനായി 6.98 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

 ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഉടന്‍ പണം നിക്ഷേപിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ സമതി 107 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ശേഷിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച്‌ ഭാവിയില്‍ തീരുമാനമുണ്ടായേക്കും.

തു​ക ഫ്ലാ​റ്റ് ഉ​ട​മ​ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള വി​വ​ര​ങ്ങ​ള്‍ 200 രൂ​പ മു​ദ്ര​പ​ത്ര​ത്തി​ല്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി സ​മ​ര്‍​പ്പി​ക്ക​ല്‍ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങി​യി​രു​ന്നു. 25 ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഭാ​ഗി​ക ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ക. 141 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ സമിതി ജസ്റ്റിസ് കെ ബാലകൃഷ്നന്‍ നായര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. 

അ​തേ​സ​മ​യം, സ​ര്‍​ക്കാ​രി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തോ​ടു സ​ഹ​ക​രി​ക്കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി ഒ​രു വി​ഭാ​ഗം ഉ​ട​മ​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സു​പ്രീം കോ​ട​തി നി​ശ്ച​യി​ച്ച തു​ക​യാ​യ 25 ല​ക്ഷം രൂ​പ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ മു​ഴു​വ​ന്‍ ഉ​ട​മ​ക​ള്‍​ക്കും ല​ഭ്യ​മാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് തു​ക കൈ​പ്പ​റ്റി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഉ​ട​മ​ക​ളി​ല്‍ ഒ​രു വി​ഭാ​ഗം പ​റ​ഞ്ഞി​രു​ന്നു.