താല്‍കാലിക ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു;47 പേര്‍ക്ക് ജോലി നല്‍കാൻ തീരുമാനമായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

താല്‍കാലിക ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു;47 പേര്‍ക്ക് ജോലി നല്‍കാൻ തീരുമാനമായി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ താല്‍കാലിക ജീവനക്കാര്‍ നടത്തിവന്നിരുന്ന നിരാഹാര സമരം പിന്‍വലിച്ചു. സ്ഥിര നിയമനം നല്‍കാം എന്ന് പറഞ്ഞ് അധികാരികള്‍ വഞ്ചിച്ചു എന്നായിരുന്നു ഇവര്‍ ആരോപിച്ചിരുന്നത്.നിപ കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്ത താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്ഥിരം നിയമനം നൽകാൻ  തീരുമാനമായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

47 പേര്‍ക്ക് ജോലി നല്‍കാനാണ് തീരുമാനമായത്. ഇതോടെ 20 ദിവസമായി മെഡിക്കൽ കോളേജിൽ താല്‍ക്കാലിക ജീവനക്കാര്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാലും സമരക്കാരും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.


LATEST NEWS