മെഡിക്കല്‍, എന്‍ജിനീയറിങ്​ റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെഡിക്കല്‍, എന്‍ജിനീയറിങ്​ റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: ​എ​ന്‍​ജി​നീ​യ​റി​ങ്, മെ​ഡി​ക്ക​ല്‍, ഫാ​ര്‍​മ​സി കോ​ഴ്​​സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സം​സ്​​​ഥാ​ന റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. നീ​റ്റ്​ പ​രീ​ക്ഷ​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ മെ​ഡി​ക്ക​ല്‍/ഡെന്‍റ​ല്‍ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സം​സ്ഥാ​ന റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലെ സ്​​കോ​റും പ്ല​സ്​ ടു/ ത​ത്തു​ല്യ പ​രീ​ക്ഷ​യി​ല്‍ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ എ​ന്നി​വ​യി​ല്‍ ല​ഭി​ച്ച മാ​ര്‍​ക്കും തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ എ​ന്‍​ജി​നീ​യ​റി​ങ്​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

എന്‍ജിനീയറിങ് വിഭാഗത്തില്‍ ഒന്നാം റാങ്ക് കോട്ടയം സ്വദേശി അമല്‍ മാത്യുവും കൊല്ലം സ്വദേശി ശബരി കൃഷ്ണ എം. രണ്ടാം റാങ്കും നേടി.

​മെഡി​ക്ക​ല്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് അ​ങ്ക​മാ​ലി സ്വ​ദേ​ശി ജെസ് മെരിയ ബെന്നി (നീറ്റ് 56), രണ്ടാം റാങ്ക് തിരുവനന്തപുരം സ്വദേശി സംറീന്‍ ഫാത്തിമ ആര്‍. (നീറ്റ് 89), മൂന്നാം റാങ്ക് കോഴിക്കോട്, കൊടിയത്തൂര്‍ സ്വദേശി സേബാമ്മ മാളിയേക്കല്‍ (നീറ്റ് 99), നാലാം റാങ്ക് കോഴിക്കോട് സ്വദേശി ആറ്റ് ലിന്‍ ജോര്‍ജ് (നീറ്റ് 101), അഞ്ചാം റാങ്ക് കോട്ടയം മാന്നാനം സ്വദേശി മെറിന്‍ മാത്യു (നീറ്റ് 103) എന്നിവര്‍ നേടി.

www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ല്‍ റാ​ങ്ക്​ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കും. 


LATEST NEWS