കോഴിക്കോട് ഇടവഴിയില്‍ വെച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ചയാള്‍ പോലീസ് പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട് ഇടവഴിയില്‍ വെച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ചയാള്‍ പോലീസ് പിടിയില്‍

കോഴിക്കോട്: ഇടവഴിയില്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. കക്കോടി സ്വദേശി ജംഷീറാണ് പിടിയിലായത്.

പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തിരുന്നു. സ്വമേധയാ കേസെടുത്ത് ഒരുദിവസത്തിനുള്ളിലാണ് പ്രതി പിടിയിലാവുന്നത്.ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ്  കേസെടുത്തത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല.

കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത് . സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പിലുള്ള വിവരം.

സിസിടിവിയിലെ ദൃശ്യങ്ങള്‍  യുവതിയെ ആക്രമിച്ചയാളുടെ മുഖം കൃത്യമായി പതിഞ്ഞിട്ടുണ്ട്. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.ഒക്ടോബര്‍ 18 നാണ് ഈ സംഭവം നടന്നതെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയുമായിരുന്നു.