ഇന്ത്യന്‍ ചരക്കു കപ്പലിനു കൊച്ചി തീരത്ത് തീപിടിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യന്‍ ചരക്കു കപ്പലിനു കൊച്ചി തീരത്ത് തീപിടിച്ചു

കൊച്ചി: ഇന്ത്യന്‍ ചരക്കു കപ്പലിനു കൊച്ചി തീരത്ത് തീപിടിച്ചു. ഇന്ത്യന്‍ കപ്പലായ എംവി നളിനിക്ക് തീപിടിച്ചാണ് അപകടം ഉണ്ടായതു. കപ്പലിലുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 

കൊച്ചി തീരത്ത് നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നങ്കൂരമിട്ടു കിടക്കുമ്ബോഴായിരുന്നു അപകടം. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കപ്പലിലെ വൈദ്യുതി സംവിധാനങ്ങളും പൂര്‍ണമായും തകരാറിലായി. രക്ഷാപ്രവര്‍ത്തനം എത്രയും പെട്ടെന്നു ജീവനക്കാരെ രക്ഷിക്കണമെന്നു സന്ദേശം ലഭിച്ചിട്ടുണ്ട്. സതേണ്‍ നേവല്‍ കമാന്‍ഡിന്റെ 'സീ കിങ്' ഹെലികോപ്റ്റര്‍ അപകടസ്ഥലത്തേക്കു തിരിച്ചു.