സ്മൃ​തി ഇ​റാ​നി വ​യ​നാ​ട്ടി​ല്‍ സ​ഹാ​യ​മെ​ത്തി​ച്ചെ​ന്ന വാര്‍ത്ത വ്യാജ പ്രചരണമെന്ന് മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്മൃ​തി ഇ​റാ​നി വ​യ​നാ​ട്ടി​ല്‍ സ​ഹാ​യ​മെ​ത്തി​ച്ചെ​ന്ന വാര്‍ത്ത വ്യാജ പ്രചരണമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കേ​ന്ദ്ര മ​ന്ത്രി സ്മൃ​തി ഇ​റാ​നി ഇ​ട​പെ​ട്ട് ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കി​യെ​ന്ന പ്ര​ചാ​ര​ണം തെ​റ്റെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​ഭ​വം ന​ട​ന്ന​താ​യി പ​റ​യു​ന്ന ക​രു​വാ​ര​ക്കു​ണ്ടി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും അ​വി​ടെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത പ്ര​ശ്ന​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

വയനാട്ടില്‍ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളി സംഘത്തിന് കേന്ദ്രമന്ത്രി ഇടപെട്ടു ഭക്ഷണം എത്തിച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. അന്വേഷിച്ചപ്പോള്‍ വയനാട് മണ്ഡലത്തില്‍പെട്ട മലപ്പുറം ജില്ലയിലെ കരുവാരകുണ്ടില്‍ നിന്നാണ് ഇത്തരമൊരു വാര്‍ത്ത പത്രങ്ങളില്‍ വന്നതെന്ന് കണ്ടെത്തി. അവിടെ അന്വേഷണം നടത്തിയപ്പോള്‍ കരുവാരകുണ്ട് ഇരങ്ങാട്ടേരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ ചേലേങ്ങര അഫ്സല്‍ എന്നയാളുടെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണം കോര്‍ട്ടേഴ്സ് ഉടമയും ഏജന്റും എത്തിച്ചുകൊടുക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതര്‍ ഇവിടെ സന്ദര്‍ശനം നടത്തി 25 കിറ്റുകള്‍ നല്‍കി. കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം എത്തിച്ചു നല്‍കാമെന്ന് പറഞ്ഞപ്പോള്‍ സ്വയം പാചകം ചെയ്തുകൊള്ളാമെന്ന മറുപടിയുടെ അടിസ്ഥാനത്തിലാണ് കിറ്റുകള്‍ നല്‍കിയത്. ഇവിടെ ഭക്ഷണത്തിന് ഒരു ക്ഷാമവും വന്നിട്ടില്ലെന്ന് ഉറപ്പാണ്. അങ്ങനൊരു പരാതി ആരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുമില്ല. 

ഇന്നലെ തന്നെ ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടെങ്കിലും വ്യാജ പ്രചരണമെന്ന നിലയില്‍ അവഗണിക്കുകയാണ് ചെയ്തത്. എന്നാല്‍ വയനാട്ടില്‍ സഹായം എത്തിച്ച് സ്മൃതി, അമേഠിയില്‍ സഹായവുമായി രാഹുലും എന്നൊരു വാര്‍ത്ത ഇന്ന് ഡല്‍ഹിയില്‍ വന്നത് കണ്ടു. സ്മൃതി ഇറാനിയുടെ ഇടപെടല്‍ മൂലം പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടിയെന്ന വാര്‍ത്ത ഓര്‍ഗനൈസര്‍ എന്ന ആര്‍.എസ്.എസ് മാധ്യമത്തിലൂടെയും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടു. 

സം​സ്ഥാ​ന​ത്ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പ്ര​യാ​സ​പ്പെ​ടു​ന്ന എ​ല്ലാ​വ​ര്‍​ക്കും അ​ര്‍​ഹി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ള്‍ എ​ല്ലാ​വ​രും യോ​ജി​ച്ച്‌ ന​ല്‍​കു​ന്നു​ണ്ട്. അ​തി​ന് ഭം​ഗം വ​രു​ന്ന രീ​തി​യി​ലോ ഇ​ക​ഴ്ത്തി​ക്കാ​ട്ടു​ന്ന രീ​തി​യി​ലോ ഉ​ള്ള പ്ര​ചാ​ര​ണം ഉ​ണ്ടാ​ക​രു​ത്. അ​തി​ല്‍ നി​ന്ന് എ​ല്ലാ​വ​രും മാ​റി നി​ല്‍​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.