പാല്‍വില കൂട്ടില്ല; മില്‍മയുടെ സാമ്പത്തികപ്രതിസന്ധി സര്‍ക്കാരിനെ ബോധ്യപ്പെടുത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാല്‍വില കൂട്ടില്ല; മില്‍മയുടെ സാമ്പത്തികപ്രതിസന്ധി സര്‍ക്കാരിനെ ബോധ്യപ്പെടുത്തും

തിരുവനന്തപുരം: പാല്‍വില കൂട്ടേണ്ടെന്ന് മില്‍മ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനം. പകരം മില്‍മയുടെ സാമ്പത്തികപ്രതിസന്ധി സര്‍ക്കാരിനെ ബോധ്യപ്പെടുത്തും. കര്‍ഷകരെ സര്‍ക്കാര്‍ സഹായിക്കണമെന്നും ആവശ്യപ്പെടും. പ്രതിസന്ധി പരിഹരിക്കാന്‍ ലീറ്ററിന് ആറുരൂപ കൂട്ടണമെന്ന് മേഖലായൂണിയനുകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മില്‍മയുടെ തീരുമാനം. ശുപാര്‍ശ വന്നാലും അതിന് അനുമതി കൊടുക്കുന്ന കാര്യം സംശയമാണെന്ന് മന്ത്രി കെ രാജു പറഞ്ഞിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതിനകം രണ്ടു തവണ വില കൂട്ടിയിരുന്നു. ഇനി ഒരു തവണ കൂടി കൂട്ടുന്നത് തിരിച്ചടിയാകുമെന്ന് കരുതിയാണ് സർക്കാർ നീക്കം.


LATEST NEWS