രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും; റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കും; റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍

കോഴിക്കോട്: കനത്ത മഴ തുടരുന്ന പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. റവന്യു വകുപ്പ് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കും.

ആളുകളെ കാണാതായെന്ന് പറയുന്ന സ്ഥലങ്ങളില്‍ ദുരന്ത നിവാരണ അതോറിറ്റി ആദ്യം എത്തും. 50 പേരാണ് ദുരന്ത നിവാരണ സേനയില്‍ ഉള്ളത്. ആവശ്യമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് സേനയെ വരുത്തും.

സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും പണം രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകില്ലെന്നും മന്ത്രി അറിയിച്ചു.