മൂന്ന് വര്‍ഷത്തിനിടെ കാണാതായ കുട്ടികളുടെ പട്ടിക സമര്‍പ്പിക്കണം; ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൂന്ന് വര്‍ഷത്തിനിടെ കാണാതായ കുട്ടികളുടെ പട്ടിക സമര്‍പ്പിക്കണം; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തുനിന്നും കാണാതായ കുട്ടികളെ കണ്ടെത്താന്‍ പോലീസിനു എന്തെങ്കിലും സംവിധാനം ഉണ്ടോയെന്ന് ഹൈക്കോടതി. കേരളത്തില്‍ നിന്നും മൂന്ന് വര്‍ഷത്തിനിടെ കാണാതായ കുട്ടികളുടെ പട്ടിക സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. പതിനഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ ലിസ്റ്റ് നല്‍കാനാണ് നിര്‍ദ്ദേശം.  നാല് മാസം മുന്‍പ് കാണാതായ മൂകനും ബധിരനുമായ കുട്ടിയെ കണ്ടെത്താന്‍ പോലീസ് പരാജയപ്പെട്ടതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.

രക്ഷിതാക്കളുടെ ഹര്‍ജിയില്‍ ബധിരനും മൂകനുമായ 15കാരനെ കണ്ടെത്താന്‍ പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ഹൈക്കോടതി എസ്പി ഹിമേന്ദ്രനെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ 20 ദിവസത്തിന് ശേഷം ഉദ്യോഗസ്ഥനെ മാറ്റണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ നടപടിയാണ് കോടതിയുടെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്. 

കുട്ടികളെ കാണാതാകുന്ന കേസുകള്‍ താല്‍പ്പര്യമില്ലാത്ത രീതിയിലാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തതെന്നും അത് ഗൗരവമായി കാണുന്നുവെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. 2014 ഓഗസ്റ്റ് ഒന്നിനും 2017 ഓഗസ്റ്റ് ഒന്നിനുമിടയ്ക്ക് പതിനഞ്ച് വയസില്‍ താഴെയുള്ള എത്ര കുട്ടികളെ കാണാതായെന്ന് മൂന്ന് ദിവസത്തിനകം കോടതിയെ അറിയിക്കാനാണ് നിര്‍ദ്ദേശം. 


LATEST NEWS