എം.എല്‍.എ. വികസന ഫണ്ട് എയ്ഡഡ് സ്‌കൂളുകളിലെ വികസനാവശ്യങ്ങള്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എം.എല്‍.എ. വികസന ഫണ്ട് എയ്ഡഡ് സ്‌കൂളുകളിലെ വികസനാവശ്യങ്ങള്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: എം.എല്‍.എ. വികസന ഫണ്ട് എയ്ഡഡ് സ്‌കൂളുകളിലെ വികസനാവശ്യങ്ങള്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പരമാവധി ഒരു കോടി രൂപവരെ നല്‍കാം. ബജറ്റില്‍ പ്രഖ്യാപിച്ച ചാലഞ്ച് ഫണ്ടുമായി ബന്ധപ്പെടുത്തിയാണ് ഇതിന് അനുമതി നല്‍കിയത്. മന്ത്രിസഭയുടേതാണ് തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളായതിനാല്‍ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കുന്നതിലെ അപാകം ചൂണ്ടിക്കാട്ടിയാണ് ഇതുവരെ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഫണ്ട് നല്‍കാതിരുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാത്രമാണ് നല്‍കിയിരുന്നത്. എയ്ഡഡ് സ്‌കൂളുകളും പൊതുവിദ്യാലയമായി പരിഗണിക്കപ്പെടുന്നതിനാലും വലിയൊരു വിഭാഗം കുട്ടികള്‍ അവിടെ പഠിക്കുന്നതിനാലും ആസ്തി വികസന ഫണ്ട് എയ്ഡഡ് സ്‌കൂളുകള്‍ക്ക് നല്‍കണമെന്ന ആവശ്യം കുറേനാളായുണ്ട്. എയ്ഡഡ് സ്‌കൂളുകളെക്കൂടി ഉള്‍പ്പെടുത്തിയാണ് ബജറ്റില്‍ ചാലഞ്ച് ഫണ്ട് രൂപവത്കരിച്ചിരിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റോ മാനേജ്‌മെന്റ് കമ്മിറ്റിയോ വികസനത്തിനായി എത്ര തുക സമാഹരിച്ച് ചെലവിടുന്നോ തുല്യമായ തുക സര്‍ക്കാരും നല്‍കുന്നതാണ് ചാലഞ്ച് ഫണ്ട്. ബജറ്റില്‍ ഇതിന് 50 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. മാനേജ്‌മെന്റ് കണ്ടെത്തേണ്ട തുകയുടെ പകുതി എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നല്‍കാമെന്നാണ് പുതിയ തീരുമാനം. അതായത്, ഒരു കോടി രൂപയുടെ വികസനപ്രവര്‍ത്തനം ഉദ്ദേശിക്കുന്ന സ്‌കൂളില്‍ മാനേജ്‌മെന്റ് 50 ലക്ഷം കണ്ടെത്തേണ്ട സ്ഥാനത്ത് 25 ലക്ഷം മുടക്കിയാല്‍ മതി.

അവിടെ പഠിക്കുന്നവരും സാധാരണക്കാരുടെ മക്കള്‍ തന്നെ. ഇത്തരം സ്‌കൂളുകളില്‍ ചാലഞ്ച് ഫണ്ടിന്റെ വിപുലീകരണമെന്ന നിലയില്‍ ആസ്തിവികസന ഫണ്ട് കൂടി നല്‍കുകയാണ്. ഫണ്ട് ഏത് സ്‌കൂളിന് നല്‍കണമെന്ന കാര്യം അതത് എം.എല്‍.എ.മാര്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. കോഴ വാങ്ങുന്ന സ്‌കൂളുകള്‍ക്ക് ഫണ്ട് നല്‍കരുത് -സതീശന്‍ അധ്യാപകനിയമനത്തിനും വിദ്യാര്‍ഥിപ്രവേശനത്തിനും പണമീടാക്കുന്ന മാനേജ്‌മെന്റുകള്‍ക്ക് ആസ്തിവികസന ഫണ്ടില്‍നിന്ന് പണം നല്‍കുന്നതിനെ എതിര്‍ക്കുമെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. പണം വാങ്ങാത്ത എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഫണ്ട് നല്‍കുന്നതിനോട് എതിര്‍പ്പില്ല. നിയമനത്തിനും മറ്റും കോഴ വാങ്ങുന്ന സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കിയാലേ നന്നായി പ്രവര്‍ത്തിക്കുന്നവയെ തിരിച്ചറിയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
25 ലക്ഷം എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് ലഭിക്കും. 50 ലക്ഷം സര്‍ക്കാര്‍ ചാലഞ്ച് ഫണ്ടില്‍നിന്ന് നല്‍കും. ചുരുക്കത്തില്‍, ഒരു കോടിരൂപയുടെ വികസന പ്രവര്‍ത്തനത്തില്‍ 75 ലക്ഷവും സര്‍ക്കാരിന്റെ മുടക്കാകും. അഞ്ചുകോടി രൂപയാണ് വര്‍ഷം എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ട്. തകര്‍ന്ന സ്‌കൂളുകളെ രക്ഷിക്കാനുള്ള ശ്രമം -മന്ത്രി പുനരുദ്ധാരണത്തിന് ഒറ്റയ്ക്ക് പണം മുടക്കാനില്ലാത്ത എയ്ഡഡ് സ്‌കൂളുകളെ രക്ഷിക്കാനുള്ള ശ്രമമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഒറ്റ സ്‌കൂള്‍ മാത്രമുള്ള മാനേജ്‌മെന്റുകള്‍ക്കും മറ്റും സ്‌കൂളില്‍ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയാറില്ല.