ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി

തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരള സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. ബഹുമാന്യനായ കേന്ദ്ര രാജ്യരക്ഷാ മന്ത്രി കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ പര്യടനം നടത്തുകയുണ്ടായി. മരണപ്പെട്ട രാജേഷിന്റെ വീട് സന്ദര്‍ശിച്ചതും കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചതും നല്ല കാര്യമാണ് എന്ന് മന്ത്രി എം എം മണി. 

സംഘര്‍ഷത്തില്‍ നാശനഷ്ടം സംഭവിച്ച കുറെ സി.പി.എം പ്രവര്‍ത്തകരുടെ വീടും തിരുവനന്തപുരത്ത് ഇല്ലേ? എന്ന ചോദ്യം ഉന്നയിച്ച മന്ത്രി മണിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. രാജ്യരക്ഷാ മന്ത്രി ഞങ്ങളെയും കാണണം എന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ്. കൊലചെയ്തവരുടെ കുടുംബാംഗങ്ങള്‍ രാജ് ഭവന്റെ മുമ്പില്‍ സത്യാഗ്രഹം ഇരുന്നില്ലേ.അവരെയെങ്കിലും ഒന്നു കണ്ടു കൂടായിരുന്നോ എന്നും എംഎം മണി ചോദിക്കുന്നു. 

ആര്‍എസ്എസ് പ്രവര്‍ത്തകരെ മാത്രമാണ് സന്ദര്‍ശിക്കുന്നതെങ്കില്‍ ആര്‍.എസ്.എസ് കാര്‍ തന്നെ കൊലചെയ്ത തൃശൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിര്‍മ്മലിന്റെ വീടെങ്കിലും ഒന്ന് സന്ദര്‍ശിച്ചു കൂടായിരുന്നോ എന്നും മണി ചോദിക്കുന്നു.


 


LATEST NEWS