സൗരോര്‍ജ്ജത്തിന്റെ പേരില്‍ സ്ത്രീത്വത്തെ ചൂഷണം ചെയ്തവര്‍ ജയിലുകളില്‍ അന്തിയുറങ്ങട്ടെ: എം.എം.മണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സൗരോര്‍ജ്ജത്തിന്റെ പേരില്‍ സ്ത്രീത്വത്തെ ചൂഷണം ചെയ്തവര്‍ ജയിലുകളില്‍ അന്തിയുറങ്ങട്ടെ: എം.എം.മണി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ   അശ്ലീല അഴിമതിക്കുള്ള മറയായിരുന്നു സോളാര്‍ എന്ന വാക്കെന്ന് വൈദ്യുതി മന്ത്രി എംഎം മണി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഊര്‍ജ്ജ സ്വയം പര്യാപ്തയ്ക്കുള്ള ചവിട്ടുപടികളാണ് സോളാര്‍ എന്നു എംഎം മണി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മണിയുടെ പ്രതികരണം. സൗരോര്‍ജ്ജത്തിന്റെ പേരില്‍ സ്ത്രീത്വത്തെ ചൂഷണം ചെയ്തവര്‍ ജയിലുകളില്‍ അന്തിയുറങ്ങട്ടെ. സൗരോര്‍ജ്ജ വിപ്ലവത്തിലൂടെ കേരളത്തെ ഊര്‍ജ്ജ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പില്‍ നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും മണി പറയുന്നു.

എം.എം.മണിയുടെ ഫെയ്സ് ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം


കഴിഞ്ഞ സര്‍ക്കാരിന് അശ്ലീലഅഴിമതിക്കുള്ള മറയായിരുന്നു 'സോളാര്‍' എന്ന വാക്ക്.
എന്നാല്‍ ഈ സര്‍ക്കാരിന് സംസ്ഥാനത്തിന്റെ ഊര്‍ജ്ജ സ്വയംപര്യാപ്തതയ്ക്കുള്ള ചവിട്ടുപടികളാണ് 'സോളാര്‍'.
കാസര്‍ഗോഡ് സോളാര്‍ പാര്‍ക്കുള്‍പ്പെടെയുള്ള പദ്ധതികള്‍ വികസിപ്പിച്ച് സൗരോര്‍ജ്ജ ഉല്പാദനത്തില്‍ കുതിച്ചുചാട്ടിത്തിനൊരുങ്ങുകയാണ് ഈ സര്‍ക്കാര്‍.
സൗരോര്‍ജ്ജത്തിന്റെ പേരില്‍ സ്ത്രീത്വത്തെ ചൂഷണം ചെയ്തവര്‍ ജയിലുകളില്‍ അന്തിയുറങ്ങട്ടെ.
സൗരോര്‍ജ്ജ വിപ്ലവത്തിലൂടെ കേരളത്തെ ഊര്‍ജ്ജ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പില്‍ നമുക്ക് ഒരുമിച്ച് മുന്നേറാം...
 


LATEST NEWS