വി​ഴി​ഞ്ഞത്ത് യു​വാ​വിനെ വീ​ട്ടി​ല്‍​നി​ന്നു പി​ടി​ച്ചി​റ​ക്കി കൊ​ടി​മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ടു മ​ര്‍​ദി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വി​ഴി​ഞ്ഞത്ത് യു​വാ​വിനെ വീ​ട്ടി​ല്‍​നി​ന്നു പി​ടി​ച്ചി​റ​ക്കി കൊ​ടി​മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ടു മ​ര്‍​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞത്ത് യു​വാ​വി​നെ വീ​ട്ടി​ല്‍​നി​ന്നു പി​ടി​ച്ചി​റ​ക്കി കൊ​ടി​മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ടു മ​ര്‍​ദി​ച്ചു. വി​ഴി​ഞ്ഞം ടൗ​ണ്‍​ഷി​പ്പ് സ്വ​ദേ​ശി ഫൈ​സ​ലി​നാ​ണു മ​ര്‍​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ ഷാ​ഫി(26) ക​ണ്ണ​ന്‍ (23) ഇ​സ്മ​യി​ല്‍ (21) ഹാ​ഷിം (29) ആ​ഷി​ക് (29) അ​ജ്മ​ല്‍( 24) സ​ജി​ല്‍(21) ഫി​റോ​സ് (21) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ വി​ഴി​ഞ്ഞം തി​യ​റ്റ​ര്‍ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ​യി​ല്‍ എ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ല്‍  വ​ടി​വാ​ള്‍ കാ​ട്ടി വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ശേ​ഷം ഫൈ​സ​ലി​നെ മ​ര്‍​ദി​ച്ച്‌ ഓ​ട്ടോ​യി​ല്‍ വ​ലി​ച്ചി​ഴ​ച്ചു ക​യ​റ്റി. പി​ന്നീ​ട് തി​യ​റ്റ​ര്‍ ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ച്‌ ഡി​വൈ​എ​ഫ്‌ഐ​യു​ടെ കൊ​ടി​മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ടു മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. 

മ​ര്‍​ദ​നം ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രെ അ​ക്ര​മി സം​ഘം വാ​ളു​ക​ള്‍ വീ​ശി കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നീ​ട് വി​ഴി​ഞ്ഞം പോ​ലീ​സെ​ത്തി​ യു​വാ​വി​നെ രക്ഷപ്പെടുത്തുകയായിരുന്നു. ക​ഞ്ചാ​വ് വി​ല്‍​പ്പ​ന സം​ഘാം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​മാ​ണു സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.