വൈദ്യുതി ഇല്ലെങ്കിലും ഇനി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം; ആശങ്കകൾ ഒഴിവാക്കി പരീക്ഷിക്കൂ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വൈദ്യുതി ഇല്ലെങ്കിലും ഇനി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം; ആശങ്കകൾ ഒഴിവാക്കി പരീക്ഷിക്കൂ

തിരുവനന്തപുരം: മഴ കനക്കുമ്പോൾ ആശങ്കകൾ ഒഴിവാക്കി ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുന്നതിലാണ് ആദ്യം ശ്രദ്ധ ചെലുത്തേണ്ടത്. പ്രദേശത്തെ പ്രകൃതിയുടെ വ്യത്യാസങ്ങൾ മനസ്സിലാക്കി വേണം തീരുമാനങ്ങൾ എടുക്കാൻ. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ വൈദ്യുത ബന്ധം നഷ്ടമാകുന്നത് വലിയൊരു വെല്ലുവിളിയാണ്. ഫോണുകളും പവർ ബാങ്കുകളും ചാർജ് ചെയ്ത് സൂക്ഷിക്കുവാൻ ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ ഈ നില ദിവസങ്ങളോളം തുടർന്നാല്‍ ഫോൺ ചാർജ് ചെയ്യുന്നതിന് മറ്റൊരു മാർഗം കണ്ടെത്തണം. വൈദ്യുതി ഇല്ലെങ്കിലും ഇനി മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം. ബാറ്ററി ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന വിഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ പങ്കുവെച്ചിരിക്കുന്നത്. യുഎസ്ബി കേബിളും. മൂന്ന് ബാറ്ററിയുമാണ് ഇതിന് പ്രധാനമായും ആവശ്യമുള്ളത്. സമൂഹമാധ്യമങ്ങളിൽ വി‍ഡിയോ തംരംഗമായിക്കഴിഞ്ഞു.


LATEST NEWS