ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ വീ​ണ്ടും റെ​യ്ഡ്; ര​ണ്ടു ഫോ​ണു​ക​ള്‍ പിടിച്ചെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ വീ​ണ്ടും റെ​യ്ഡ്; ര​ണ്ടു ഫോ​ണു​ക​ള്‍ പിടിച്ചെടുത്തു

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ വീ​ണ്ടും റെ​യ്ഡ്. ഒ​ന്നാം ബ്ലോ​ക്കി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ര​ണ്ടു ഫോ​ണു​ക​ള്‍ കൂ​ടി പി​ടി​ച്ചെ​ടു​ത്തു. ഇ​തോ​ടെ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ ഫോ​ണു​ക​ളു​ടെ എ​ണ്ണം 54 ആ​യി.

കണ്ണൂരിൽ മുമ്പ് ഒരാഴ്ച നീണ്ട റെയ്ഡിൽ 44 ഫോണുകളാണ് പിടിച്ചെടുത്തിരുന്നത്. മുറ്റത്ത് കുഴിച്ചിട്ട നിലയിലും കിണറ്റിലെറിഞ്ഞ നിലയിലുമൊക്കെയാണ് ഫോണുകൾ കണ്ടെത്തിയിരുന്നത്. ഫോണുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് തടവുകാരെ ജയിൽ മാറ്റുകയും സെല്ലുകൾ മാറ്റുകയും ചെയ്തിരുന്നു.

ജയിൽ ഡിജിപിയുടെ തന്നെ നേതൃത്വത്തിൽ കണ്ണൂര്‍ ജയിലില്‍ നടന്ന റെയ്ഡിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള തടവുകാരിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്തിരുന്നു. ഫോൺ ഉപയോഗിച്ച  തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ജ​യി​ലു​ക​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം തെ​ളി​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ റെ​യ്ഡു​ക​ള്‍ തു​ട​രാ​ന്‍ ജ​യി​ല്‍ വ​കു​പ്പ് തീ​രു​മാ​നം എ​ടു​ക്കു​ക​യാ​യി​രു​ന്നു.
 


LATEST NEWS