ക്ഷേത്രത്തില്‍  ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ  യേശുദാസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്ഷേത്രത്തില്‍  ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ  യേശുദാസ്

കൊല്ലൂര്‍: ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ  യേശുദാസ്. ക്ഷേത്രത്തിനകത്ത് കയറുന്നത് മനസുകൊണ്ടായിരിക്കണമെന്നും പറഞ്ഞു. ക്ഷേത്രത്തിനകത്ത് ഫോണ്‍കൊണ്ട് കയറിയാല്‍ ക്ഷേത്രാന്തരീക്ഷത്തിന്റെ പ്രവിത്രതയെയാണ്  വ്രണപ്പെടുത്തുന്നതെന്നും വ്യക്തമാക്കി. ക്ഷേത്രത്തിനകത്ത് എത്തുമ്പോള്‍ മനസ് അര്‍പ്പിക്കണം എന്ന ചിന്താഗതിയോടെ വേണം അകത്ത് കയറാന്‍  ആ സമയത്ത് ഫോണ്‍ ഉപയോഗിക്കരുത്.
കൊല്ലൂരില്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ പിറന്നാളിനോട് അനുബന്ധിച്ച് സംഗീതാര്‍ച്ചനയ്‌ക്കെത്തിയപ്പോഴാണ് യേശുദാസ് പറഞ്ഞത്.സല്‍ഫിയെടുക്കുന്നതിനെതിരെയും അദ്ദേഹം നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.


LATEST NEWS