മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തയ്യാറായി സർക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തയ്യാറായി സർക്കാർ

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടി. മോഹന്‍ലാലിന്‍റെ അപേക്ഷയെ തുടര്‍ന്നാണ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് .

കൊച്ചി തേവരയിലെ മോഹന്‍ലാലിന്‍റെ ഫ്ലാറ്റില്‍ നിന്ന് 2012 ജൂണിലാണ് ആദായനികുതി വകുപ്പ് റെയ്‍ഡില്‍ ആനക്കൊമ്പ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‍ഡ് . ആനക്കൊമ്ബ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

1977ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച്‌ ആനക്കൊമ്പ് നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​മാ​റ്റം ചെ​യ്യു​ക​യും വാ​ങ്ങി കൈ​വ​ശം സൂ​ക്ഷി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് മ​ല​യാ​റ്റൂ​ര്‍ ഡി​വി​ഷ​ന​ല്‍ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​റും കോ​ട​നാ​ട് റേ​ഞ്ച്​ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​റും മോ​ഹ​ലാ​ലി​നും മ​റ്റ് മൂ​ന്ന് പ്ര​തി​ക​ള്‍ക്കു​മെ​തി​രെ കു​റ്റ​പ്പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.


LATEST NEWS