കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ആറിനെത്തിയേക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ആറിനെത്തിയേക്കും

ന്യൂഡല്‍ഹി: ഇത്തവണ കാരളത്തില്‍ കാലവര്‍ഷം ജൂണ്‍ 6 നെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണ വര്‍ഷങ്ങളില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്താറ് ഇതില്‍ നിന്നും വ്യത്യസ്തമായി 5 ദിവസം വൈകിയായിരിക്കും ഇത്തവണ. പ്രവചനത്തില്‍ നാലു ദിവസം വരെയുള്ളവ്യത്യാസം കണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഇത്തവണ കേരളത്തില്‍ മഴ കുറവായിരിക്കുമെന്നാണ് പ്രവചനം. കേരളത്തില്‍ ജൂണ്‍ നാലിന് കാലവര്‍ഷമെത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് പ്രവചിച്ചിരുന്നത്. അവരുടെ കണക്കുപ്രകാരം ഇതില്‍ രണ്ടു ദിവസം വരെയുള്ള വ്യതിയാനം ഉണ്ടായേക്കാമെന്നും പറഞ്ഞിരുന്നു. ഇന്നലെയാണ് സ്‌കൈമെറ്റിന്റെ പ്രവചനം പുറത്തു വന്നത്.


 


LATEST NEWS