അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍ നിന്നും മകനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അമ്മ കത്തിക്കുത്തേറ്റ് മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍ നിന്നും മകനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അമ്മ കത്തിക്കുത്തേറ്റ് മരിച്ചു

കഴക്കൂട്ടം : വെട്ടത്തുറ സിത്താര ഹൗസില്‍ ജെട്രൂഡ് വിക്ടര്‍(42) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിജിത്ത് വിക്ടറിന് (21) തലയ്ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണു സംഭവം. അയല്‍വാസിയായ ബിജുദാസ്കുട്ടി വീട്ടിലെത്തി വിജിത്തുമായി വഴക്കിടുകയായിരുന്നു.ബഹളം ഉച്ചത്തിലായതോടെ ജെട്രൂഡ് വീടിന് പുറത്തേയ്ക്ക് എത്തി. കത്തിയുമായി വിജിത്തിനെ ആക്രമിക്കാന്‍ പോകുന്നത് കണ്ടതോടെ തടുക്കാന്‍ ശ്രമിച്ചു. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജെട്രൂഡിന്റെ കഴുത്തിനു പിന്‍വശത്തു കത്തിതറച്ചുകയറുകയായിരുന്നു. നിലവിളി കേട്ട് അയല്‍ക്കാര്‍ വന്നതോടെ അക്രമി ഓടി രക്ഷപ്പെട്ടു. തറച്ച കത്തി ഊരാനാകാതെ ജെട്രൂഡിനെ ആശുപത്രിയിലേയ്ക്ക് ഉടന്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


LATEST NEWS