മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ മാതാവ് ടി കെ പാര്‍വ്വതിയമ്മ (98) നിര്യാതയായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍റെ മാതാവ് ടി കെ പാര്‍വ്വതിയമ്മ (98) നിര്യാതയായി

കണ്ണൂര്‍: കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റും തുറമുഖ മ്യൂസിയം പുരാവസ്‌തു പുരാരേഖ വകുപ്പ് മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രന്‍റെ മാതാവ് തോട്ടട ജവഹര്‍ നഗര്‍ ഹൗസിങ്ങ് കോളനിയിലെ മാണിക്യയില്‍ ടി കെ പാര്‍വ്വതിയമ്മ (98) നിര്യാതയായി. പരേതനായ പി വി കൃഷ്‌ണന്‍ ഗുരുക്കളുടെ ഭാര്യയാണ്. സംസ്‌‌കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റും സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രിയുമായ ശ്രീ. രാമചന്ദ്രൻ കടന്നപ്പളളിയുടെ മാതാവ് ടി കെ പാർവ്വതിയമ്മയുടെ നിര്യാണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി.