അമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം; ഇത്തരം മനുഷ്യരെ പുനരധിവസിപ്പിക്കേണ്ടത്‍ സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 അമ്മ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം; ഇത്തരം മനുഷ്യരെ പുനരധിവസിപ്പിക്കേണ്ടത്‍ സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് ചെന്നിത്തല

കൈതമുക്ക്: തിരുവനന്തപുരം നഗരത്തിനുള്ളിൽ കൈതമുക്കിൽ പട്ടിണിമൂലം കുഞ്ഞ് മണ്ണ് വാരിതിന്ന സംഭവം നമുക്കെല്ലാം അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ദാരിദ്ര്യം മൂലം ആറു മക്കളിൽ നാല് പേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വാർത്ത അറിഞ്ഞു ആ കുടിലിൽ എത്തി കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പുറമ്പോക്കിൽ കഴിയുന്ന ഈ കുടുംബത്തിനെ പുനരധിവസിപ്പിക്കുന്ന കാര്യം മന്ത്രി ഇ.ചന്ദ്രശേഖരൻ, ജില്ലാ കളക്ടർ എന്നിവരുമായി സംസാരിച്ചു.നമ്മുടെ കേരളത്തിൽ ദുരിതങ്ങളുടെ അഗാധ ഗർത്തങ്ങളിൽ ജീവിക്കുന്ന മനുഷ്യർ ഉണ്ടെന്ന യാഥാർഥ്യം നമ്മെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു.ഇങ്ങനെ ജീവിക്കുന്ന മനുഷ്യരെ പുനരധിവസിപ്പിക്കേണ്ടത്‍ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ചെന്നിത്തല പറഞ്ഞു.