സം​സ്ഥാ​ന​ത്ത് ഇന്നു  മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സം​സ്ഥാ​ന​ത്ത് ഇന്നു  മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു സം​സ്ഥാ​ന​ത്ത് ഇന്നു  മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ട്രേ​ഡ് യൂ​ണി​യ​നു​ക​ളും ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ഉ​ട​മ​ക​ളും സം​യു​ക്ത​മാ​യാണ്   പ​ണി​മു​ട​ക്ക് നടത്തുന്നത്.   കെഎ​സ്ആ​ർടി സി ​ജീ​വ​ന​ക്കാ​രും പണിമുടക്കില്‍ പ​ങ്കു​ചേ​രു​ന്നുണ്ട്. അതിനാല്‍  ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടും.

  ഓ​ട്ടോ, ടാ​ക്സി​ക​ൾ​ക്കു പു​റ​മെ ച​ര​ക്കു​ലോ​റി​ക​ളും സ്വ​കാ​ര്യ ബ​സു​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ത​ട​യി​ല്ലെ​ന്നു സ​മ​ര​സ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്.  പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പൂ​ർ​ണ​മാ​യും മു​ട​ങ്ങു​ന്ന​തു സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടേ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കും. സ്പെ​യ​ർ പാട്സ്    ക​ട​ക​ൾ, വ​ർ​ക്ക് ഷോ​പ്പു​ക​ൾ എ​ന്നി​വ​യും അ​ട​ച്ചി​ടും.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, എം​ജി സ​ർ​വ​ക​ലാ​ശാ​ല, ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ബു​ധ​നാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു. അ​തേ​സ​മ​യം പി​എ​സ്സി പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല.  


LATEST NEWS