മോട്ടോര്‍ വാഹന നിയമലംഘനം; ഓണം കഴിയുന്നതുവരെ പിഴ ഈടാക്കരുതെന്ന്‍ നിര്‍ദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോട്ടോര്‍ വാഹന നിയമലംഘനം; ഓണം കഴിയുന്നതുവരെ പിഴ ഈടാക്കരുതെന്ന്‍ നിര്‍ദേശം

തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിലെ പരിശോധനയും പിഴ ഈടാക്കലും താത്കാലികമായി നിര്‍ത്തി വെച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ഓണം കഴിയുന്നതുവരെ പിഴ ഈടാക്കരുതെന്ന കര്‍ശനനിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. 

അതേസമയം, പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ള സ്ക്വാഡുകളെ പിന്‍വലിച്ചിട്ടില്ല. നിയമം ലംഘിക്കുന്നവരെ ബോധവത്കരിക്കാനാണ് നിര്‍ദേശം.

പിഴ ഈടാക്കുകയാണെങ്കില്‍ ഉയര്‍ന്ന പിഴ മാത്രമേ വാങ്ങാനാകൂ. പുതിയ നിരക്കനുസരിച്ച്‌ വിജ്ഞാപനം ഇറക്കിയ സ്ഥിതിക്ക് പഴയ തുക ഈടാക്കാനാകില്ല. തുടര്‍ന്നാണ് പരിശോധന നിര്‍ത്തിെവക്കാന്‍ വാക്കാല്‍ നിര്‍ദേശിച്ചത്.