ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച വാഹന പണിമുടക്കിൽ മാറ്റമില്ല; കെഎസ്‌ആര്‍ടിസിയും ഓടില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച വാഹന പണിമുടക്കിൽ മാറ്റമില്ല; കെഎസ്‌ആര്‍ടിസിയും ഓടില്ല

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച ബുധനാഴ്ചത്തെ വാഹന പണിമുടക്കിൽ മാറ്റമില്ല. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. സമരം ഒഴിവാക്കുന്നതിന് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ടാക്സികള്‍ക്ക് പുറമെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും പണിമുടക്കുന്നതോടെ പൊതുഗതാഗതം  സ്തംഭിക്കും. 

കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് ഒഴിച്ചുള്ള യൂണിയനുകളെല്ലാം സമരത്തിനുണ്ട്. എന്നാല്‍ സ്വകാര്യവാഹനങ്ങളെ തടയില്ലെന്ന് സമരസമിതി അറിയിച്ചു. ഡീസല്‍, പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്ബനികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും നേരത്തെ വര്‍ധിപ്പിച്ച എക്സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് പണിമുടക്ക് പ്രഖ്യാപിച്ച്‌ സംയുക്ത സമര സമിതി ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി വെബ്സൈറ്റിലുണ്ട്. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന എം.പി.എഡ്, ബി.പി.എഡ് ഒഴികെയുള്ള എല്ലാ പരീക്ഷകളും 25 ലേക്കുമാറ്റി. ആരോഗ്യ സര്‍വകലാശാല നാളത്തെ തീയറി പരീക്ഷകള്‍ 25 ലേക്കു മാറ്റി. കുസാറ്റിലും നാളത്തെ പരീക്ഷകള്‍ മാറ്റി. നാളത്തെ പത്താം തരം തുല്യതാ സേ പരീക്ഷ 31ന് ആയിരിക്കും.