നാണവും മാനവുമുണ്ടെങ്കിൽ സർക്കാർ രാജി വയ്ക്കണമെന്ന് എം ടി രമേശ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാണവും മാനവുമുണ്ടെങ്കിൽ സർക്കാർ രാജി വയ്ക്കണമെന്ന് എം ടി രമേശ്

തോമസ് ചാണ്ടി വിഷയത്തിൽ രാജിവെക്കേണ്ടത് മുഖ്യമന്ത്രിയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. മന്ത്രി തോമസ് ചാണ്ടിക്കെതിരെയല്ല മുഖ്യമന്ത്രിക്കെതിരെയാണ് ഹൈക്കോടതിയുടെ പരാമർശങ്ങളെന്ന് രമേശ് ചൂണ്ടിക്കാട്ടി. കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞ സർക്കാരിന് ഇനി തുടരാൻ അവകാശമില്ല. നാണവും മാനവുമുണ്ടെങ്കിൽ സർക്കാർ രാജി വയ്ക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. 

തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാൻ ഇടത് മുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ട് നാലു ദിവസം കഴിഞ്ഞു. നടപടിയെടുക്കാതെ മന്ത്രിയെ കോടതിയിൽ പോകാൻ അനുവദിച്ചത് മുഖ്യമന്ത്രിയാണ്. തോമസ് ചാണ്ടിക്കെതിരെ സംസാരിക്കാൻ പോലും ഭയക്കുന്ന മുഖ്യമന്ത്രി മലയാളികൾക്ക് അപമാനമാണ്. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം പേയ്മെന്റ് സീറ്റായതിനാലാണ് മുഖ്യമന്ത്രി വാ തുറക്കാത്തത്. ആ പണം തിരികെ തിരികെ ചോദിക്കുമെന്ന് ഭീതിയാണ് മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കൾക്ക്. അതുകൊണ്ടാണ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാൻ ആർക്കും സാധിക്കാത്തത് – രമേശ് കൂട്ടിച്ചേർത്തു.