മുനമ്പം മനുഷ്യക്കടത്ത് കേസിന്റെ  അന്വേഷണം എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാത്തതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുനമ്പം മനുഷ്യക്കടത്ത് കേസിന്റെ  അന്വേഷണം എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാത്തതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: മുനമ്പം മനുഷ്യക്കടത്തില്‍ അന്വേഷണം എന്തുകൊണ്ട് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി.മനുഷ്യക്കടത്ത് രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണെന്നും രാജ്യ രഹസ്യങ്ങള്‍ പുറത്തു പോയിട്ടില്ലെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു.നിലവില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസിന് പരിമിതികള്‍ ഉണ്ടെന്നും സംഭവം മനുഷ്യക്കടത്തല്ലെന്ന് എന്തടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് പറയുന്നതെന്നും കോടതി ചോദിച്ചു. ബോട്ടുടമ അനില്‍കുമാറടക്കം രണ്ട് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പേള്‍ ആയിരുന്നു ഹൈക്കോടതിയുടെ പരാമശം.

LATEST NEWS