മുനമ്പം മനുഷ്യക്കടത്തു കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് വന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുനമ്പം മനുഷ്യക്കടത്തു കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത് വന്നു

കൊച്ചി: മുനമ്പം മനുഷ്യക്കടത്തു കേസിലെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. മുനമ്പത്ത് നിന്ന് സംഘം ബോട്ട് അന്വേഷിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. 
കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്. ഡിലീറ്റ് ചെയ്ത ദൃശ്യം റിട്രീവ് ചെയ്താണ് പോലീസ് പുറത്തെടുത്തത്.

ദൃശ്യത്തില്‍ പോലീസും ഐബിയും തിരയുന്ന ശ്രീലങ്കക്കാരായ ശെല്‍വരാജും ശീകാന്തുമുണ്ട്. ഓരോ ബോട്ടുകളിലും കയറി സൗകര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. വലിയ ബോട്ട് വേണമെന്നും ദൃശ്യത്തില്‍ ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

പ്രധാന പ്രതികളായ ശ്രീകാന്തും  ശെല്‍വരാജും മുനമ്പത്തു നേരിട്ട് എത്തിയതിനുള്ള നിര്‍ണായക തെളിവാണിത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍നിന്ന് ഒരാളെക്കൂടി അന്വേഷണസംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അംബേദ്കര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയാണ് പിടിയിലായത്. ഇയാള്‍ സംഘത്തിന്റെ ഏജന്റുമാരിലൊരാളാണെന്നാണ് സൂചന.


LATEST NEWS