മൂന്നാറിലെ അനധികൃത നിര്‍മ്മാണം: എസ് രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പടെ അഞ്ചുപേരെ എതിർകക്ഷികളാക്കി സർക്കാർ  ഹർജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൂന്നാറിലെ അനധികൃത നിര്‍മ്മാണം: എസ് രാജേന്ദ്രന്‍ എംഎല്‍എ ഉള്‍പ്പടെ അഞ്ചുപേരെ എതിർകക്ഷികളാക്കി സർക്കാർ  ഹർജി

മൂന്നാർ: മൂന്നാറിലെ പഞ്ചായത്തിന്റ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ദേവികുളം എംഎല്‍എ ഉള്‍പ്പടെ അഞ്ച് പേരെ എതിര്‍കക്ഷികളാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി.
എസ് രാജേന്ദ്രന്‍ അടക്കം അഞ്ച് പേരാണ് എതിര്‍കക്ഷികള്‍. ദേവികുളം സബ് കളക്ടറുടെ സത്യവാങ്മൂലം സഹിതമാണ് സര്‍ക്കാരിന്റെ ഉപഹര്‍ജി. എസ് രാജേന്ദ്രന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറി, ജില്ല പഞ്ചായത്തംഗം, കരാറുകാരന്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍.
പഞ്ചായത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്നും, ഹൈക്കോടതിയുടെ ഉത്തരവുകളുടെ ലംഘനമാണെന്നും ഉപഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സിപിഐ നേതാവുമായ എംവൈ ഔസേപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നാണ് ഈ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.നേരത്തെ നിര്‍മ്മാണം തടയാനെത്തിയ സബ് കളക്ടറെ എംഎല്‍എ അപമാനിച്ചത് വിവാദമായിരുന്നു.


LATEST NEWS