മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകകളെ സഹായിക്കാന്‍ എം.ജി രാജമാണിക്യത്തിന്റെ ഇടപെടല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകകളെ സഹായിക്കാന്‍ എം.ജി രാജമാണിക്യത്തിന്റെ ഇടപെടല്‍

മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകകളെ സഹായിക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എംഡി എം.ജി രാജമാണിക്യത്തിന്റെ ഇടപെടല്‍. നിര്‍മ്മാണം തടസപ്പെട്ട അഞ്ച് റിസോര്‍ട്ടുകളുടെ ചട്ടങ്ങളില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് എം.ജി രാജമാണിക്യം റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഇടുക്കി ജില്ലാ കളക്ടര്‍ക്കും കത്തയച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.നിര്‍മ്മാണം തടസപ്പെട്ടു കിടക്കുന്ന റിസോര്‍ട്ടുകള്‍ക്ക് 50 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ടെന്ന് കാണിച്ച് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം.ഡി എന്ന നിലയിലാണ് രാജമാണിക്യം കത്ത് നല്‍കിയിരിക്കുന്നത്. 

റിസോര്‍ട്ടുകള്‍ക്ക് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അമ്പത് കോടി വായ്പ നല്‍കിയിട്ടുണ്ടെന്ന് കാണിച്ചാണ് രാജമാണിക്യത്തിന്റെ കത്ത്. നിര്‍മ്മാണം തടസപ്പെട്ടിരിക്കുന്ന അഞ്ചു റിസോര്‍ട്ടുകള്‍ക്കായി അമ്പത് കോടി രൂപയാണ് കെഎഫ്‌സി വായ്പ നല്‍കിയത്. അതുകൊണ്ട് തന്നെ ഈ റിസോര്‍ട്ടുകളുടെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി ചെയ്ത് എന്‍ഒസി നല്‍കി റിസോര്‍ട്ടുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നാണ് രാജമാണിക്യം ആവശ്യപ്പെടുന്നത്.

ഇടുക്കിയിലെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന നിയമമാണ്‌ വായ്പയുടെ പേരില്‍ ഭേദഗതി വരുത്തണമെന്നാണ് എം.ജി. രാജമാണിക്യത്തിന്റെ കത്തില്‍ പറയുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‌റെ അവസാന കാലങ്ങളില്‍ എടുത്ത തീരുമാനങ്ങളില്‍ 10 കോടിയിലേറെ മുതല്‍മുടക്കുള്ളതും 20 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി സംരംഭങ്ങളെ പൊതുസംരംഭങ്ങളായി കണ്ടുകൊണ്ട് അവരെ ഭൂപരിഷ്‌കരണ നിയമങ്ങളില്‍ നിന്നും മറ്റ് ഭൂ നിയമങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന വിവാദമായ തീരുമാനമുണ്ട്. അന്നത്തെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത ഇത് സംബന്ധിച്ച് ഉത്തരവും ഇറക്കിയിരുന്നു. ഈ ഉത്തരവ് പരാമര്‍ശിച്ചുകൊണ്ടാണ് രാജമാണിക്യം റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഇടുക്കി ജില്ലാ കളക്ടറിനും കത്തയച്ചത്.


LATEST NEWS