ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; കെ മുരളീധരൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; കെ മുരളീധരൻ

കോഴിക്കോട്: ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണമെന്നും അരമൂക്കുമായാണ് സർ സിപിക്ക് നാടുവിടേണ്ടി വന്നതെന്നും കെ മുരളീധരൻ എംപി. നിയമം സംബന്ധിച്ച് ഏത് തരത്തിലുളള വിശദീകരണവും തൃപ്തികരമാകില്ലെന്ന് ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു. താനാണ് ഭരണഘടനയെന്ന് പറയുന്ന ഗവർണർ താൻ വെറും റബർ സ്റ്റാമ്പ് മാത്രമാണെന്ന് തിരിച്ചറിയണം. ലക്ഷ്മണരേഖ കടക്കരുതെന്ന് മുഖ്യമന്ത്രി ഗവർണറെ ഓർമിപ്പിക്കണമെന്നും കോഴിക്കോട് കെ മുരളീധരൻ ആവശ്യപ്പെട്ടു.