വിവിപാറ്റിന്റെ പേര് പറഞ്ഞ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് മുരളീധരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവിപാറ്റിന്റെ പേര് പറഞ്ഞ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് മുരളീധരന്‍

വടകര: വിവിപാറ്റ് സ്ലിപ്പിന്റെ പേര് പറഞ്ഞ് സി.പി.എം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളിധരന്‍. വിവിപാറ്റ് സ്ലിപ്പ് വോട്ടു ചെയ്യുന്ന വോട്ടര്‍ക്ക് മാത്രമെ കാണാനാകു എന്ന വസ്തുത മറച്ചുവെച്ച് ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് മനസിലാകുമെന്ന് പറഞ്ഞ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതെന്നും സ്വന്തം ചേരിയിലെ വോട്ട് മാറിപ്പോകുമെന്ന ആശങ്ക കൊണ്ടാണ് ഇതെന്നും മുരളീധരന്‍ ആരോപിച്ചു. 

പരാജയം ഉറപ്പായപ്പോള്‍ എല്‍.ഡി.എഫ് നടത്തുന്ന ജല്‍പനമാണിത്. അതൊന്നും വിജയിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. കണ്ണൂരില്‍ നിന്ന് ക്വട്ടേഷന്‍ സംഘത്തെ ഇറക്കി തന്റെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.