യുവ ദന്തഡോക്ടര്‍ കുളിമുറിയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവ ദന്തഡോക്ടര്‍ കുളിമുറിയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി 

പെരുമ്പാവൂര്‍: യുവ ദന്തഡോക്ടറെ കുളിമുറിയില്‍ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 29കാരിയായ ഡോക്ടറെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടന്നത് ഭര്‍തൃപിതാവും മകളും പുഴയില്‍ കുളിയ്ക്കാന്‍ പോയ സമയത്താണ്. തോട്ടുവ ധന്വന്തരി ക്ഷേത്രത്തിന് സമീപം താമസിച്ചു വരുന്ന നെടുങ്കണ്ടത്തില്‍ പ്രീതി (29) ആണ് മരിച്ചത്. പ്രീതിയുടെ കഴുത്തിന് മുറിവേറ്റ് ചോര വാര്‍ന്ന നിലയിലായിരുന്നു. മൃതദ്ദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. 

വൈകിട്ട് ഭര്‍ത്തൃപിതാവ് തൊട്ടടുത്ത പുഴയില്‍ കുളിക്കാന്‍ പോയപ്പോള്‍ പ്രീതിയുടെ മൂന്നു വയസുകാരി മകളെയും ഒപ്പം കൂട്ടിയിരുന്നു. ഇവര്‍ പുറത്തു നിന്നും മുന്‍വശത്തേ കതക് അടച്ചിട്ട ശേഷമാണ് തൊട്ടടുത്ത പുഴയില്‍ കുളിക്കാന്‍ പോയത്. മടങ്ങിയെത്തിയപ്പോഴാണ് സംഭവം ഇവര്‍ കാണുന്നത്. കുളിമുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന പ്രീതിയെ കണ്ട് ഞെട്ടിയ ഇവര്‍ വിളിച്ചിട്ട് അനക്കമില്ലാത്തതിനെത്തുടര്‍ന്ന് വിവരം അയല്‍വാസികളെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വൈകിട്ട് 7 മണിയോടെ പൊലീസ് സ്ഥലത്തെത്തി. റൂറല്‍ എസ്പി രാഹുല്‍.ആര്‍.നായര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി സ്ഥലം വിശദമായി പരിശോധിച്ചു. ഒരു ബ്ലെയിഡ് കുളിമുറിക്കുള്ളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തിയാലെ മരണം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയു എന്നും എസ്പി വ്യക്തമാക്കി.