പിണറായിലെ കൂട്ടകൊല; കാമുകന്മാര്‍ക്കു പങ്കില്ല, ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ചെന്ന് പോലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിണറായിലെ കൂട്ടകൊല; കാമുകന്മാര്‍ക്കു പങ്കില്ല, ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ചെന്ന് പോലീസ്

തലശ്ശേരി: പിണറായിലെ കൊലപാതകങ്ങള്‍ അറസ്റ്റിലായ തനിച്ച്‌ നടപ്പിലാക്കിയതാണെന്ന് പോലീസ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും തനിച്ചാണെന്നാണ് പോലീസ് കണ്ടെത്തല്‍.

കൊലപാതകങ്ങളില്‍ സൗമ്യയുടെ കാമുകന്മാര്‍ക്കു പങ്കില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. സൗമ്യയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രണ്ടു പേരെ വിട്ടയച്ചു. എന്നാല്‍ ഒരാള്‍ നിലവില്‍ ഇപ്പോഴും കസ്റ്റഡിയിലാണ്. സൗമ്യയെ തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍(80) ഭാര്യ കമല(65) സൗമ്യയുടെ മകള്‍ ഐശ്വര്യ(ഒന്‍പത്) എന്നിവരാണു നാലു മാസത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മരിച്ചവരുടെ ശരീരത്തില്‍ എലിവിഷം കണ്ടെത്തിയതിനെ തുടര്‍ന്ന് സൗമ്യ(28)യെ ഇന്നലെ രാത്രി അറസ്റ്റു ചെയ്യുകയായിരുന്നു.


LATEST NEWS