മുരുകന് ചികിത്സ നിഷേധിക്കുന്ന സംഭവം ഉണ്ടായിട്ടില്ല : തിരുവനന്തപുരം മെഡിക്കല്‍ കോളജ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മുരുകന് ചികിത്സ നിഷേധിക്കുന്ന സംഭവം ഉണ്ടായിട്ടില്ല : തിരുവനന്തപുരം മെഡിക്കല്‍ കോളജ്

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍  വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. മുരുകനെ എത്തിച്ച സമയത്ത് വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നു എന്ന് വിശദമാക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറി. ആരോഗ്യവകുപ്പ് ഡയറക്ടറിനാണ് റിപ്പോര്‍ട്ട് കൈമാറിയത്.

മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ജോബി ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുരുകനെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള സംഭവങ്ങള്‍ പരിശോധിക്കാനാണ് ആഭ്യന്തര അന്വേഷണം നടത്തിയത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിലാണ് വിഷയത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും മുരുകന് ചികിത്സ നിഷേധിക്കുന്ന സംഭവം ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

മുരുകനെ ആശുപത്രിയില്‍ എത്തിച്ചസമയത്ത് വെന്റിലേറ്റര്‍  ഒഴിവില്ലായിരുന്നുഎന്ന് പറയുന്ന റിപ്പോര്‍ട്ടിനൊപ്പം ആ സമയത്ത് വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന മുഴുവന്‍ രോഗികളുടെയും വിശദാംശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. മുരുകനെ കൊണ്ടുവന്ന സമയത്ത് അടിയന്തര ശസ്ത്രക്രിയ നടത്തിയ രണ്ടുരോഗികള്‍ക്കായി കരുതിയ വെന്റിലേറ്ററുകള്‍ മാത്രമാണ് ഒഴിവുണ്ടായിരുന്നത്. ഇത് ശസ്ത്രക്രിയ ചെയ്ത രോഗികള്‍ക്ക് ഉണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനായാണ് മാറ്റിവെച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടര്‍  ആംബുലന്‍സിലെത്തി മുരുകനെ പരിശോധിച്ചിരുന്നു. ആശുപത്രിയിവല്‍ അഡ്മിറ്റ് ചെയ്താല്‍ വെന്റിലേറ്ററിന് പകരം ഉപയോഗിക്കുന്ന ആംബുബാഗ് സംവിധാനം ഒരുക്കാമെന്ന് ഡോക്ടര്‍ മുരുകനെ കൊണ്ടുവന്നവരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ മറുപടിയൊന്നും നല്‍കാത്തതിനെ തുടര്‍ന്നാണ് തുടര്‍ നടപടികള്‍ തങ്ങള്‍ സ്വീകരിക്കാതിരുന്നതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


LATEST NEWS